കുറ്റിപ്പുറം-കുമ്പിടി-തൃത്താല- പട്ടാമ്പി റോഡ് പുനർനിർമ്മാണ പദ്ധതിക്ക് തുടക്കമായി
മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് പദ്ധതി അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾ ഇരുജില്ലകൾക്കും ഗുണകരമാകുന്ന മറ്റൊരു പദ്ധതികൂടി പ്രാവർത്തികമാകുന്നു. കിഫ്‌ബി ഫണ്ടിൽനിന്ന് 128 കോടി രൂപ ചെലവഴിച്ച് കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി റോഡ് പുനർനിർമിക്കുന്ന പദ്ധതിക്ക് തുടക്കമായി.
കേരള റോഡ് ഫണ്ട് ബോർഡ് ആണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. റോഡ് പുനർനിർമാണത്തിന് ആനക്കര, പട്ടിത്തറ, തൃത്താല വില്ലേജുകളിൽനിന്നായി ഏകദേശം 44 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിന്റെ ആദ്യപടിയായി ടോപ്പോ സർവേ പൂർത്തിയാക്കിയിരുന്നു. സെന്റർലൈൻ മാർക്കിങ്ങ് പൂർത്തിയാക്കി വശങ്ങൾ മാർക്കുചെയ്ത് കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി മലപ്പുറം, പാലക്കാട് ജില്ലാ അതിർത്തിയായ തൃക്കണാപുരം കരുവമ്പാടം പാലം മുതൽ കുമ്പിടി-തൃത്താല-പട്ടാമ്പി വരെയുള്ള 20 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് 12 മീറ്റർ വീതിയിൽ പൂർണമായും പുനർനിർമിക്കുന്നത്.
DPR പ്രകാരം 9 മീറ്റർ ടാറിംഗും അതിനോട് ചേർന്ന് രണ്ടരികിലും ഓരോ മീറ്റർ ഡ്രൈനേജിനുള്ള അരിക്ചാലും , റോഡരികിലുള്ള പൈപ്പുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിനായി 50 സെന്റി മീറ്റർ യൂട്ടിലിറ്റീസിനുമായി 12 മീറ്ററായിരിക്കും റോഡിന്റെ വീതി സ്ഥലമേറ്റെടുക്കാൻ സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ ചേർന്നിരുന്നു സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതിന് ശേഷം വീണ്ടും DPR തയ്യാറാക്കി നിർമ്മാണ പ്രവർത്തികൾ തുടങ്ങിയാൽ ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ്അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞു