EDAPPAL

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ “സ്വരം 2022” ആഘോഷിച്ചു

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ വാർഷികാഘോഷമായ “സ്വരം 2022 ” കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്റ്റാഫ് ക്ലബ് പ്രസിഡണ്ട് ഡോക്ടർ വി എ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ എ നവാസ് ഉദ്ഘാടനം ചെയ്തു. കോളേജിലെ അധ്യാപകരും അനധ്യാപകരും അവരുടെ കുടുംബാംഗങ്ങളും വിവിധങ്ങളായ കലാപരിപാടികൾ നടത്തി. പ്രത്യേകങ്ങളായ വ്യക്തിഗത നേട്ടങ്ങളെ ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിച്ചവരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പരിപാടിയിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് മത്സരിയ്ക്കാവുന്ന പ്രത്യേക മ്യൂസിക്കൽ ക്വിസ് പ്രോഗ്രാമുകളും ഉണ്ടായിരുന്നു. പാട്ടുകൾ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡാൻസുകൾ എന്നിവ ചേർന്ന് വർണ്ണാഭമായ ചടങ്ങ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ശ്രീ ഷംസുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button