Categories: KUTTIPPURAM

കുറ്റിപ്പുറംകെഎംസിടി ലോ കോളേജിലേക്ക് എസ്‌എഫ്ഐ നടത്തിയ പ്രധിഷേധ മാർച്ചിൽ സംഘർഷം

കുറ്റിപ്പുറം: സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സസ്പെൻസ് ചെയ്ത കുറ്റിപ്പുറം കെഎംസിടി ലോ കോളേജിലേക്ക് എസ്‌എഫ്ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി നടത്തിയ പ്രധിഷേധ മാർച്ചിൽ സംഘർഷം. സർവ്വകലാശാല കാവിവൽക്കരണത്തിനെതിരെ നടത്തിയ പഠിപ്പ് മുടക്ക് സമരത്തിൽ പങ്കെടുത്തതിനാണ് ലോ കോളേജിൽ 40 വിദ്യാർത്ഥികളെ സസ്പെൻസ് ചെയ്തത്. 15 വിദ്യാർത്ഥികൾക്കെതിരെ അന്യായമായി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രധിഷേധ മാർച്ച് കോളേജ് കവാടത്തിൽ പൊലീസ് തടഞ്ഞു. എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ നിയാസ് അധ്യക്ഷനായി. സമരത്തെ തുടർന്ന് തിരുർ ഡിവൈഎസ്‌പി സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. കോളേജ് മാനേജ്‍മെന്റ്മായി ശനിയാഴ്ച രാവിലെ ചർച്ച നടത്താം എന്ന് എസ്‌എഫ്ഐ നേതാക്കൾക്ക് ഡിവൈഎസ്‌പി ഉറപ്പ് നൽകി. സംസ്ഥാന കമ്മിറ്റി അംഗം എം സുജിൻ, ജില്ലാ പ്രസിഡന്റ് ശിഹാബ്, യൂണിറ്റ് സെക്രട്ടറി ഷഫീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Recent Posts

എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

എരുമപ്പെട്ടി:എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു.കുത്ത്കല്ല് ഒലക്കേങ്കിൽ ഔസേഫ് മകൾ കൃപ (21) ആണ് മരിച്ചത്. തൃശൂർ…

1 hour ago

സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റി വിഎസ് സർവകക്ഷി അനുശോചനം ചേർന്നു

ചങ്ങരംകുളം:സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി എസ്…

1 hour ago

വോട്ടെണ്ണുംമുൻപ് മുഖ്യമന്ത്രിയായ വി.എസ്

എടപ്പാൾ : അച്യുതാനന്ദൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുംമുൻപ് അദ്ദേഹത്തെ ജനങ്ങൾ മുഖ്യമന്ത്രിയാക്കിയ സംഭവം എടപ്പാളുകാർ ഇപ്പോഴും ഓർക്കുന്നു. തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണാൻ…

1 hour ago

കുറ്റിപ്പുറത്ത് റോഡിലെ കുഴികൾ നികത്തി നാട്ടുകാർ

കുറ്റിപ്പുറം : ഗ്രാമ പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും റോഡിലുള്ള കുഴികൾ മാസങ്ങളായി നികത്താതിരുന്ന സാഹചര്യത്തിൽ കുറ്റിപ്പുറം ടൗണിലെ യുവാക്കൾ രംഗത്തിറങ്ങി കുഴികൾ…

2 hours ago

‘’ലിറ്റിൽ സ്കോളർ 2025’’ പൂക്കരത്തറ എ.എം.എൽ.പി സ്കൂളിൽ : അറിവിനപ്പുറം തിരിച്ചറിവു നൽകുന്ന ചോദ്യങ്ങളുമായി വീണ്ടും

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2004 മുതൽ വിജയകരമായി നടന്നുവരുന്ന 'ലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവം മെഗാ ക്വിസ് ഈ വർഷവും ഓഫ്‌ലൈനായി…

2 hours ago

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു…

2 hours ago