കുരുന്നുകൾക്കായി കളിയൂഞ്ഞാൽ നിർമ്മിച്ചു നൽകി


കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ 2001 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ സഹപാഠികളായിരുന്ന അബ്ദുറഹിമാൻ ,മണികണ്ഠൻ എന്നിവരുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിലെ കുരുന്നുകൾക്കായി കളിയൂഞ്ഞാൽ നിർമ്മിച്ചു നൽകി.2001 ബാച്ചിൻ്റെ ഒന്നാം ക്ലാസ്സിലേയും ഏഴാം ക്ലാസ്സിലേയും ക്ലാസ്സ ധ്യാപകരായ പി.എം. അമ്മിണി ടീച്ചറും ബിജു.പി.സൈമൺ മാസ്റ്ററും ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. അതേ ബാച്ചിലെ തന്നെ വിദ്യാർത്ഥിനിയായ ഷബ്ന. സി.വി. എഴുതിയ കവിത കൂടി ഉൾക്കൊള്ളുന്ന കാവ്യമത്ത് ജീരം എന്ന പുസ്തകം പ്രസ്തുത ചടങ്ങിൽ വച്ച് വിദ്യാലയ ലൈബ്രറിയിലേക്ക് നൽകുകയും ചെയ്തു.കേരള സംസ്ഥാന ചെസ് ചാമ്പ്യനും പൂർവ്വ വിദ്യാർത്ഥിയുമായ എം.എസ്.ബാല ഗണേശൻ വിശിഷ്ടാതിഥിയായിരുന്നു.പ്രധാനാധ്യാപിക പി.ജി. ബിന്ദു, പി.ടി.എ.പ്രസിഡണ്ട് കെ.പി.സൂര്യനാരായണൻ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരവും നൽകിയാണ് പൂർവ്വ വിദ്യാർത്ഥികൾ മടങ്ങിയത്.
