Local newsTHRITHALA
കുമ്പിടി സ്‌കൂളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇരിപ്പിടങ്ങള്‍ സമ്മാനിച്ചു
കുമ്പിടി: കുമ്പിടി ജി ടി ജെ ബി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് ഇരിപ്പിടങ്ങള്‍ സമ്മാനിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഇരിപ്പിടങ്ങളുടെ സമര്‍പ്പണം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു.സ്‌കൂളിലെ പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികള്‍ക്കാണ് മനോഹരങ്ങളായ ഇരിപ്പിടങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചത്. തൃത്താല ബിപിസി കെ പ്രസാദ്, പ്രധാന അധ്യാപിക എസ് ആര്‍ ശോഭ, എസ് എം സി ചെയര്‍മാന്‍ ഒ പി ചന്ദ്രശേഖരന്‍, മുന്‍ അധ്യാപകരായ പി വേണുഗോപാല്‍, വി ഹരിഹോവിന്ദ്, എംപിടിഎ കണ്‍വീനര്‍ സുധ, അധ്യാപക പ്രതിനിധി സി സന്ധ്യ എന്നിവര്‍ പങ്കെടുത്തു