Local newsTHRITHALA

കുമ്പിടി കാങ്കപ്പുഴ കടവിൽ മാലിന്യം തള്ളി;പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചാണ് മാലിന്യം തള്ളിയിരിക്കുന്നത്

ആനക്കര ഗ്രാമപഞ്ചായത്തിലെ കുമ്പിടി കാങ്കപ്പുഴ കടവിന് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചാണ് മാലിന്യം തള്ളിയിരിക്കുന്നത്. വീട്ടിൽ നിന്നും ഉള്ള ഭക്ഷണ അവശിഷ്ടങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്. കുമ്പിടി കാങ്കപ്പുഴ കടവിൽ ബ്രിഡ്ജ് നിർമ്മാണം നടക്കുന്ന ഇടത്താണ് ഈ അവസ്ഥ. മാലിന്യ സംസ്കരണ രംഗത്തെ പിഴവുകൾ കണ്ടെത്തിയതിൽ തൃത്താല മണ്ഡലത്തിലെ പഞ്ചായത്തുകളുടെ കണക്കെടുത്താൽ അതിൽ ആനക്കര ഗ്രാമപഞ്ചായത്ത് നാല് നിയമലംഘനങ്ങൾ മാത്രമേ നടത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളൂ. പിഴയൊന്നും ചുമത്തിയിട്ടുമില്ല. പഞ്ചായത്തുകളിൽ ഏറ്റവും കുറവ് ആനക്കരയ്ക്ക് തന്നെ. എന്നിട്ടും കാങ്കപ്പുഴ കടവിൽ മാലിന്യ കൂമ്പാരം വിരോധാഭാസമാണ്. മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ അലംഭാവം കാണിക്കുന്നവരെ കണ്ടെത്താനുള്ള എൻഫോഴ്‌സ്‌മെന്റ് സംവിധാനം നിഷ്‌ക്രിയമായതും ഇതിന് ആക്കം കൂട്ടി. എൻഫോഴ്‌സ്‌മെന്റ് അധികൃതരുടെ അലംഭാവത്തിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മണ്ഡലം എംഎൽഎയും ആയ എം ബി രാജേഷ് കഴിഞ്ഞദിവസം വിമർശിക്കുകയും ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button