Local newsTHRITHALA
കുമരനെല്ലൂരിൽ വീട്ടമ്മക്ക് തെരുവ് നായയുടെകടിയേറ്റു
തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്ക്. കപ്പൂര്‍ പഞ്ചായത്തിലെ എഞ്ചിനീയര്‍റോഡ് അറക്കല്‍ പള്ളിക്കുസമീപമുള്ള 48 കാരിക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെവിറക് പുരക്കുസമീപത്തു നിന്നുമാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവര്‍ ചാലിശ്ശേരിയിലും തൃശ്ശൂരിലും ചികിത്സതേടി. അക്രമസ്വഭാവമുള്ള ഇതേതെരുവ് നായ കഴിഞ്ഞദിവസം രണ്ട് കുട്ടികളെയും ആക്രമിച്ചിരുന്നു. അതേസമയം, സമീപത്തെ പക്ഷിവളര്‍ത്തു കേന്ദ്രത്തില്‍ മാംസാവശിഷ്ടങ്ങള്‍ കൊണ്ട് വന്ന് ശേഷിച്ചവ തെരുവ് നായകള്‍ക്ക് ഇട്ടുകൊടുക്കുന്നതായും ഇതാണ് ഈ ഭാഗത്ത് ഇവയുടെ ശല്യം കൂടാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.