KERALA

കുന്നംകുളം മണ്ഡലത്തിൽ ജലസുരക്ഷ പദ്ധതി:അവലോകനയോഗം ചേർന്നു

കുന്നംകുളം മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസുരക്ഷ പദ്ധതിയുടെ അവലോകനയോഗം ചേർന്നു. ജലസുരക്ഷ പദ്ധതിയുടെ വീടുതോറുമുള്ള വിവരശേഖരണ സർവ്വേ ഫെബ്രുവരി 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പൂർത്തിയാക്കാനും അതിനാവശ്യമായ വളണ്ടിയർ പരിശീലനം 15 മുതൽ 18 നകം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. മാർച്ച് അഞ്ചോടെ പ്രാഥമിക പദ്ധതി രൂപരേഖ തയ്യാറാക്കാനും
നിശ്ചയിച്ചിട്ടുണ്ട്.വിവരശേഖരണത്തിന്റെ പൈലറ്റ് സർവ്വെ പൂർത്തിയായ വേലൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ വിവിധ ഭൂതല മാപ്പുകളോടെ സഹായത്തോടെ കില ഫാക്കൽട്ടി മോനിഷ് വിശദീകരിച്ചു വിവരങ്ങളിൽ കൃത്യത വരുത്തുന്നതിനും സർവ്വെ ചോദ്യങ്ങളുടെ ഏർപ്പെടുത്തിയിട്ടുള്ളത്. 50% അധികം സ്ഥലങ്ങളിൽ വേനൽകാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വടക്കാഞ്ചേരി പുഴയുംമെച്ചപ്പെടുത്തലിനുമുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി ചില മാറ്റങ്ങൾ വിവരശേഖരണ ഫോറത്തിൽ ഉൾക്കൊള്ളിക്കുന്നതിന് തീരുമാനിച്ചു. 6500 ഓളം വീടുകൾ വേലൂരിൽ സർവ്വെ ചെയ്തതിൽ 250 വീടുകളിൽ മാത്രമാണ് കിണർ റീചാർജിംഗ് സൗകര്യം
പഞ്ചായത്തിലൂടെ ഒഴുകുന്ന കൈവഴികളും തലക്കുളങ്ങളും സംബന്ധിച്ചതും മറ്റ് ഭൂവിനിയോഗങ്ങൾ സംബന്ധിച്ച ഭൂപടങ്ങൾ ഭൂവിനിയോഗവകുപ്പിൽ നിന്നും ലഭ്യമായതും സർവ്വേ വിവരങ്ങളും ചേർത്ത് വിശദമായ വിവരങ്ങൾ വേലൂർ പഞ്ചായത്തിന്റെതായി നിലവിൽ ലഭ്യമായിട്ടുണ്ട്.
വിവരശേഖരണത്തിന്റെ ഘട്ടത്തിലും ക്രോഡീകരണത്തിന്റെയും പദ്ധതി ആസൂത്രണത്തിന്റെയും ഘട്ടങ്ങളിലും തദ്ദേശസ്ഥാപനതലങ്ങളിൽ പ്രത്യേകിച്ചും മുഴുവൻ ജനങ്ങളെയും കുടിവെള്ള ദൗർലഭ്യത്തിന്റെ ആശങ്ക ബോധ്യപ്പെടുത്തി പങ്കാളികളാക്കാൻ ശ്രദ്ധിക്കണമെന്ന് എംഎൽഎ തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരോടും സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു. മൂന്ന് വർഷം കൊണ്ട് നിലവിലെ സ്ഥിതി മാറ്റി ജലസുരക്ഷയുടെ കാര്യത്തിൽ സ്വയംപര്യാപ്തതയിലേയ്ക്ക് എത്തിക്കാനും വിജയിപ്പിക്കാനും ജനകീയ പങ്കാളിത്തം പ്രധാനപ്പെട്ട ഘടകമാണ്.ഇക്കാര്യത്തിൽ പരമാവധി ഇടപെടലുകൾ നടത്താൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എ സി മൊയ്തീൻ എംഎൽഎ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരായ സീത രവീന്ദ്രൻ, ആൻസി വില്ല്യംസ്, എസ് ബസന്ത് ലാൽ, പി ഐ രാജേന്ദ്രൻ, അഡ്വ രാമകൃഷ്ണൻ, മീന സാജൻ, ചിത്ര വിനോഭാജി, രേഷ്ട ഇ എസ്, ഷോബി ടി ആർ, തദ്ദേശ സ്ഥാപന
സെക്രട്ടറിമാർ,ടെക്നിക്കൽ അസിസ്റ്റന്റുമാർ, പദ്ധതിയുടെ കോഡിനേറ്റർ വി മനോജ്, കില ഫാക്കൽട്ടി എം രേണുകുമാർ, മോനിഷ്, കൺവീനർ ബിഡിഒ കെ എം വിനീത് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button