Categories: Local newsMALAPPURAM

കുണ്ടയാർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണി അവസാനഘട്ടത്തിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-35-1024x1024&period;jpg" alt&equals;"" class&equals;"wp-image-44476"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; രണ്ടു വർഷത്തോളം രണ്ടു പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിച്ച ദുരിതത്തിനെല്ലാം ശാശ്വതപരിഹാരമാകുന്നു&period; ഏറെ കാത്തിരിപ്പുകൾക്കും പ്രശ്‌നങ്ങൾക്കും ശേഷമാണെങ്കിലും കുണ്ടയാറിലെ പാലവും അപ്രോച്ച് റോഡും യാഥാർഥ്യമായി&period; എടപ്പാൾ&comma; കാലടി ഗ്രാമപ്പഞ്ചായത്തുകളിലെ ആയിരക്കണക്കായ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള ഏറ്റവും സുപ്രധാന റോഡിലെ പാലമാണ് കുണ്ടയാർ പാലം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുണ്ടയാർ പാടത്തെ തോടിനു മുകളിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പാലം തകരാറായതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ പുതിയ പാലത്തിന് പദ്ധതി തയ്യാറാക്കിയത്&period; രണ്ടരക്കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പുതന്നെയാണ് പാലം പണിതത്&period; തകരാറായ പാലം ഒറ്റയടിക്ക് പൊളിച്ചിട്ട് ഗതാഗതം നിരോധിച്ചതോടെ കാലടി&comma; പാറപ്പുറം&comma; തവനൂർ&comma; അയങ്കലം&comma; പോത്തനൂർ&comma; എടപ്പാൾ തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങൾ കിലോമീറ്ററുകളോളം ചുറ്റിവളയേണ്ട അവസ്ഥയായിരുന്നു&period; ഈ പ്രശ്‌നവും നിർമാണത്തിനിടയിലുണ്ടായ സാങ്കേതികപ്രശ്‌നങ്ങളും മൂലം പൊതുമരാമത്ത് വകുപ്പിനും ഏറെ പഴി കേൾക്കേണ്ടിവന്നു&period; പാലംപണി കഴിഞ്ഞപ്പോഴേക്കും ജനങ്ങളുടെ സമ്മർദം മൂലം അപ്രോച്ച് റോഡ് പണിയുംമുൻപ് പാലം താൽക്കാലികമായി തുറന്നുകൊടുക്കേണ്ടിയുംവന്നു&period; ആദ്യപദ്ധതിയിൽ അപ്രോച്ച് റോഡിനുള്ള തുകയില്ലാതിരുന്നതിനാൽ അതിനു വേറെ പ്ലാൻ തയ്യാറാക്കി തുക അനുവദിച്ചാണ് അതിന്റെ പണിയാരംഭിച്ചത്&period; ഇപ്പോൾ വശങ്ങളെല്ലാം കെട്ടി ഭദ്രമാക്കി&comma; തോടിലേക്കിറങ്ങാനുള്ള പടവുകൾ നിർമിച്ച് കൈവരി കെട്ടി പുതിയ റോഡ് നിർമാണവും ഏതാണ്ട് അവസാനഘട്ടത്തിലെത്തിയതോടെ പ്രദേശവാസികൾക്കും ഇതുവഴി പോകുന്ന ബസുകാർക്കുമെല്ലാം വലിയ ആശ്വാസമാണുണ്ടായിട്ടുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

5 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

5 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

5 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

5 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

5 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

5 hours ago