മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ആൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കി ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിലും ഭൂരിപക്ഷം സ്ത്രീകളും അവര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചു ശരിയായ ധാരണയില്ലാത്തവരാണെന്നും അവ കൃത്യമായി മനസിലാക്കി അവബോധം വളര്‍ത്തുന്നതിനും സ്ത്രീ സൗഹൃദപരമായ സമൂഹം വളര്‍ത്തിയെടുക്കുന്നതിനുമാണ് ഓരോ പഞ്ചായത്തിലും ക്രൈം മാപ്പിങ് നടത്തുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷനായി.
കാലടി, കുറുവ, വേങ്ങര, പോരൂര്‍, കുഴിമണ്ണ , കോഡൂര്‍ പഞ്ചായത്തുകളാണ് ക്രൈം മാപ്പിങ് കോണ്‍ക്ലേവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കില റിസോഴ്‌സ് പേഴ്‌സനും കെ.എസ്.എസ്.പി സംസ്ഥാന കമ്മറ്റി അംഗവുമായ ഇ.വിലാസിനി മോഡറേറ്ററായി. കില റിസോഴ്‌സ് അംഗം ബീന സണ്ണി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു, വിങ്‌സ് കേരള പ്രവര്‍ത്തക അഡ്വ. സുധ ഹരിദ്വാര്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഓരോ വര്‍ഷവും ജില്ലയിലെ വ്യത്യസ്ത പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇത്തവണ ഉള്‍പ്പെടുത്തിയ ആറ് സി.ഡി.എസ്സുകളില്‍ നിന്നായി 5735 പേരില്‍ സാമ്പിള്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടില്‍ 3324 പേർ സാമ്പത്തിക അതിക്രമങ്ങള്‍ക്കും 609 പേര്‍ ശാരീരികം, 3090 പേര്‍ ലൈംഗികം, 2595 പേര്‍ മാനസിക /വൈകാരികം, 1172 സാമൂഹികം, 4078 വാചിക അതിക്രമങ്ങളും നേരിട്ടതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഓരോ സി.ഡി എസ്സിനു കീഴിലും പരിശീലനം ലഭിച്ച അഞ്ച് ആര്‍.പി മാരാണ് വിവരശേഖരണത്തിന് നേതൃത്വം നല്‍കിയത്. റിപ്പോര്‍ട്ട് വിശകലനം ചെയ്ത് ഓരോ മേഖലകള്‍ക്കും ഊന്നല്‍ നല്‍കി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരും.
വിവിധ പഞ്ചായത്തുകളില്‍ സര്‍വേ നടത്തി വിവരശേഖരണത്തിന് നേതൃത്വം നല്‍കിയ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. പരിപാടിയില്‍ വേങ്ങര , കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഫസല്‍, റാബിയ ചോലക്കല്‍ തുടങ്ങിയവർ പങ്കെടുത്തു.
ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…
‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…
ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…