കുടുംബശ്രീ അംഗങ്ങളറിയാതെ ലക്ഷങ്ങളുടെ വായ്പ; കളക്ടർക്ക് മുന്നിൽ പരാതിയുമായി ആലംങ്കോട് പഞ്ചായത്തിലെ ശ്രീ അയൽക്കൂട്ടം (എൻ.എച്ച്.ജി.) കുടുംബശ്രീ അംഗങ്ങൾ
![](https://edappalnews.com/wp-content/uploads/2023/07/japthi.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-16.jpg)
ആലംകോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് കുടുംബശ്രീ യൂണിറ്റിലാണ് 5 കുടുംബശ്രീ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ലോൺ എടുത്തിരിക്കുന്നത്. ശ്രീ എൻ. എച്ച്. ജി ഗ്രൂപ്പിലാണ് സംഭവം.15 പേരടങ്ങുന്ന ഗ്രൂപ്പിലാണ് ലോണിന്റെ പേരിൽ 5 വീട്ടമ്മമാർ ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. 2022 ഫെബ്രുവരി 25ന് ആണ് 7 ലക്ഷം രൂപ ചങ്ങരംകുളം കാനറാ ബാങ്കിൽ നിന്നും ലോൺ എടുത്തിരിക്കുന്നത്. കുഞ്ഞിലക്ഷ്മി അമ്മ, സതി, ശോഭന, റസിയ, വത്സല എന്നിവരാണ് സി. ഡി. എസ് ചെയർപേഴ്സനെതിരെ പരാതി നൽകി രംഗത്ത് വന്നിരിക്കുന്നത്. 6,60000 രൂപയാണ് ഇവർക്കു അടക്കാനായി ബാങ്കിൽ നിന്നും വന്ന നോട്ടിസിൽ ഉള്ളത്. ഒന്നര ലക്ഷം രൂപ ബാങ്കിൽ ഉടൻ അടച്ചില്ലെങ്കിൽ ജപ്തി നടപടിയുമായി മുന്നോട്ട് പോകും എന്നാണ് നോട്ടിസിൽ പറയുന്നത്. തങ്ങൾ അറിയാത്ത ലോണിന് എന്തിനു പണം അടക്കണം എന്നാണ് വീട്ടമ്മമാർ ചോദിക്കുന്നത്. തങ്ങളുടെ ഒപ്പ് പോലും ഇല്ലാതെ എങ്ങനെ ഇത് നടന്നു എന്നും അറിയില്ലെന്നും കുടുംബശ്രീയിൽ ചേരുമ്പോൾ നൽകിയ ഒപ്പും ഫോട്ടോയും അല്ലാതെ വേറെ ഒരു രേഖയും എവിടെയും നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു. വീട്ടമ്മമാർ ജില്ല കളക്ടർക്ക് വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)