കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഹാപ്പി കേരളം പദ്ധതി വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടങ്ങി
![](https://edappalnews.com/wp-content/uploads/2025/01/Screenshot-26.jpeg)
വട്ടംകുളം: കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഹാപ്പി കേരളം പദ്ധതി വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടങ്ങി. 154 ഗ്രാമപ്രദേശങ്ങളിലെ മോഡൽ സി ഡി എസ് കളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ കുടുംബവും സന്തോഷത്തിൻ്റെ കേന്ദ്രമാക്കണമെന്നാണ് ഹാപ്പി കേരളം പദ്ധതിയിലൂടെ കുടുംബശ്രീ വിഭാവനം ചെയ്യുന്നത്. ജനങ്ങളുടെ സന്തോഷ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇതുവരെ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളുടെയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരള പശ്ചാത്തലത്തിൽ ഉള്ള ഒരു പുതിയ കാഴ്ചപ്പാടാണ് കുടുംബശ്രീ മുന്നോട്ട് വെയ്ക്കുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എ.നജീബ് നിർവ്വഹിച്ചു. സി.ഡി.എസ്. പ്രസിഡൻറ് കെ.കാർത്ത്യായനി അധ്യക്ഷ വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി.ഷെരീഫ, ഗ്രാമ പഞ്ചായത്തംഗം പി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ റിസോഴ്സ് പേഴ്സൺ സി.പി. ആതിര, ടി.വന്ദന, പി.എൻ.ദിവാകരൻ, Dr.ജയൻ, സതീഷ് അയ്യാപ്പിൽ, വിസ്മയ, നവിത, അശ്വനി, ഹർഷ എന്നിവർ സംസാരിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)