EDAPPAL

എടപ്പാൾ മേൽപ്പാലം വീണ്ടും ഇരുട്ടിലായി

എടപ്പാൾ : എടപ്പാൾ മേൽപ്പാലത്തിലെ വിളക്കുകൾ കണ്ണടച്ചു. രാത്രിയായതോടെ വാഹനങ്ങളുടെ മാത്രം വെളിച്ചത്തിലുള്ള യാത്ര അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം വൈദ്യുതിവിളക്കുകൾ കണ്ണടച്ചത് നേരത്തെ വാർത്തയായിരുന്നു. പിന്നീട് തകരാർ ശരിയാക്കിയശേഷം മൂന്നു മാസത്തോളം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കത്തിയ വിളക്കുകളാണ് തിങ്കളാഴ്ച വീണ്ടും കണ്ണടച്ചത്. പാലം നിർമാണത്തിനായി ടൗണിലുണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്ക് പുഴക്കിക്കൊണ്ടുപോയത് പാലം പണി കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിരുന്നില്ല. ഇരുവശത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ പ്രകാശം കണ്ണിലടിച്ച് ഡ്രൈവർമാർക്ക് കണ്ണുകാണാത്ത അവസ്ഥയുമുണ്ട്. വീതി കുറഞ്ഞ പാലത്തിൽ ഇത് വലിയ

അപകടഭീഷണിയാണുയർത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button