കുടിവെള്ള ക്ഷാമം : നെല്ലിശ്ശേരിയിൽ കുഴൽ കിണർ നിർമിച്ചു നൽകി.
April 17, 2023
എടപ്പാൾ : ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസറ്റിന്റെയും, സി എച്ച് സെന്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ളക്ഷാമം നേരിടുന്ന നെല്ലിശ്ശേരിയിലെ പ്രദേശത്തുകാർക്ക് കുഴൽ കിണർ നിർമിച്ച് കുടിവെള്ളം നൽകി. പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ വിതരണോദ്ഘാടനം നിർവഹിച്ചു.