കുഞ്ഞാലിക്കുട്ടിയെകുറിച്ച് മാത്രമല്ല, മറ്റു പലരുടെ കാര്യങ്ങളും ഇ ഡി ചോദിച്ചു :കെ ടി ജലീല്‍

കുഞ്ഞാലിക്കുട്ടിക്ക് പുറമെ മറ്റ് പല നേതാക്കളുടെയും സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചെന്ന് കെ ടി ജലീല്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെകുറിച്ച് മാത്രമല്ല, മറ്റു പലരുടെ കാര്യങ്ങളും ഇ ഡി ചോദിച്ചു :കെ ടി ജലീല്‍
എടപ്പാൾ ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലപ്പുറം:ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ . ഇ ഡി ക്കു മുന്‍പാകെ ഹാജരായ കെ ടി ജലീന്റെ മൊഴിയെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. കൊച്ചി ഓഫീസിലെത്തിയാണ് ജലീല്‍ മൊഴി കൊടുത്തത് .
ചന്ദ്രിക ദിനപത്രത്തെ മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളിപ്പിച്ചെന്ന് കെ ടി ജലീല്‍ എം എല്‍ എ ആരോപിച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരക്കാന്‍ ഇ ഡി ആവശ്യപ്പെട്ട പ്രകാരമാണ് ജലീല്‍ കൊച്ചി ഓഫീസിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട മൊഴിയെടുപ്പിന് ശേഷം പുറത്തെത്തിയ ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരൊയ കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ചന്ദ്രികയെ മറയാക്കിയാണ് കുഞ്ഞാലിക്കുട്ടി കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നത്. ചന്ദ്രിക്ക് വേണ്ടി സ്വത്ത് വാങ്ങിക്കുക എന്ന പേരില്‍ മലബാറില്‍ പല ഭൂമി ഇടപാടുകളും നടത്തുന്നുണ്ട് . ഇതില്‍ പലതും നേതാക്കള്‍ക്ക് കൂടി അറിവുള്ളതാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കരുതിയാണ് പലതും ചെയ്തുകൂട്ടിയത. ഇങ്ങനെ ചതുപ്പുനിലങ്ങള്‍ പോലും വാങ്ങി കൂട്ടിയിട്ടുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ വരുന്നതോടെ നിയമനടപടികള്‍ ഒഴിവാക്കി എടുക്കാന്‍ കഴിയും എന്നാണ് കരുതിയിരുന്നത് . എന്നാല്‍ സര്‍ക്കാര്‍ വരാതിരുന്നതോടെ ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ജലീല്‍ ആരോപിക്കുന്നു.
കുഞ്ഞാലിക്കുട്ടിക്ക് പുറമെ മറ്റ് പല നേതാക്കളുടെയും സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഇവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ കൃത്യമായും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. കേസുമായി ബന്ധപ്പെട്ടു കൊണ്ട് അന്വേഷണം ഇവരിലേക്ക് എത്തുമെന്ന സൂചനയും ജലീല്‍ നല്‍കുന്നുണ്ട് . ആവശ്യമെങ്കില്‍ ഇത് സംബന്ധിയായി കൂടുതല്‍ വിവരങ്ങള്‍ നല്‍കും. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് കൃത്യമായും അറിവുള്ളതാണ്. അതു കൊണ്ടുതന്നെ ഇതിന്റെ ആവശ്യമായ രേഖകളും തന്റെ പക്കലുണ്ടെന്നും ജലീല്‍ ആവര്‍ത്തിച്ചു . മലപ്പുറം എ ആര്‍ നഗറിലെ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ട് എന്ന് നേരത്തെ ജലീലില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് ഇഡി ചോദിച്ചില്ലെന്നാണ് സൂചന ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍ ഉടന്‍ ഉണ്ടാകുമെന്നും ജലീല്‍ പറഞ്ഞു .ഈ കേസിലേക്ക് ആവശ്യമായ വിവരങ്ങളും തെളിവുകളും തന്റെ പക്കലുണ്ടെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
