Categories: MALAPPURAMValanchery

കുഞ്ചന്റെ കഥ തുള്ളലാക്കി ഗുരു; വിജയത്തിലേക്കു തുള്ളി ശിഷ്യ.

വളാഞ്ചേരി : ഓട്ടൻതുള്ളൽ മത്സരവേദി ‘രുക്‌മിണീസ്വയംവര’മയമായപ്പോൾ വ്യത്യസ്തമായ കഥയാടി മേധ മാധവി ശ്രദ്ധ നേടി. ഒപ്പം മത്സരത്തിൽ രണ്ടാംസ്ഥാനവും. തുള്ളലിന്റെ പിതാവായ കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രമാണ് തുള്ളലായി അവതരിപ്പിച്ചത്. മേധയുടെ ഗുരു കലാമണ്ഡലം ശ്രീജ വിശ്വം എഴുതി ചിട്ടപ്പെടുത്തിയതാണ് തുള്ളലിന്റെ ചരിത്രം. 2012-ലാണ് ഇത് കലാമണ്ഡലത്തിൽ ആദ്യമായി അവതരിപ്പിച്ചത്. ചാക്യാർകൂത്തിനു മിഴാവ്‌ വായിച്ച നമ്പ്യാർ ഉറങ്ങിപ്പോയതും അതുകണ്ട ചാക്യാർ പരിഹസിച്ചതും അതിൽ മനംനൊന്ത നമ്പ്യാർ ശപഥം ചെയ്തതുമെല്ലാം മനോഹരമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. തുള്ളൽ സാഹിത്യ സമാനമായ ഭാഷതന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.കോഴിക്കോട്‌ ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർഥിയായ മേധയ്ക്ക് വ്യത്യസ്തമായ ഒരു തുള്ളൽക്കഥ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഈ കഥ പരിശീലിപ്പിച്ചതെന്ന് ശ്രീജ പറഞ്ഞു. അഞ്ചാംക്ലാസ് മുതൽ ഓട്ടൻതുള്ളൽ പഠിക്കുന്ന മേധ അന്തരിച്ച കലാമണ്ഡലം ഗീതാനന്ദന്റെ കീഴിലും പഠിച്ചിട്ടുണ്ട്

Recent Posts

60ാം വ​യ​സ്സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ക​ട​മ്പ ക​ട​ക്കാ​ൻ കു​മാ​രി

മ​ഞ്ചേ​രി: പ​ഠ​നം ന​ട​ത്താ​ൻ പ്രാ​യ​മൊ​രു ത​ട​സ്സ​മ​ല്ല. 60ാം വ​യ​സ്സി​ലും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി ശ്രീ​വ​ത്സം വീ​ട്ടി​ൽ കു​മാ​രി.…

15 minutes ago

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു.…

20 minutes ago

സംസ്ഥാനത്ത് ഇന്നും ചൂട്; നാളെ മുതല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…

25 minutes ago

സ്വര്‍ണം; ഇന്ന് നേരിയ വർദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…

28 minutes ago

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച…

32 minutes ago

അസ്സബാഹ് കോളേജിൽ വെബിനാർ

വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…

40 minutes ago