കിസാൻ മേള ‘ഹരിതം 2025’ ജനുവരി 30 മുതൽ മലപ്പുറത്ത്
![](https://edappalnews.com/wp-content/uploads/2025/01/e4b48db4-e5a5-49e5-937b-9312ec8bbb10.jpeg)
മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന- കർഷക ക്ഷേമ വകുപ്പും സംയുക്തമായി ‘ഹരിതം 2025’ എന്ന പേരിൽ നടത്തുന്ന കിസാൻ മേള ജനുവരി 30 ന് വൈകീട്ട് 4 ന് എം എസ് പി കമ്മ്യൂണിറ്റി ഹാളിൽ പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒന്നു വരെ മൂന്നു ദിവസങ്ങളിലായാണ് കിസാൻ മേള നടക്കുന്നത്. കാർഷിക പ്രദർശനം, കാർഷിക സെമിനാറുകൾ, കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള എസ് എം എ എം ക്യാമ്പ്, കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, വിള ആരോഗ്യ ക്ലിനിക്, മണ്ണ് പരിശോധനാ ലാബ്, കലാസന്ധ്യ, ഫുഡ് ഫെസ്റ്റ് തുടങ്ങിയ വിപുലങ്ങളായ പരിപാടികളാണ് കിസാൻ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ വിനോദ് മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി പി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തും. കൃഷിവകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)