ആർഎസ്എസ് അജണ്ട ക്കെതിരെ നാട് ഉണരണം; ടിപി. കുഞ്ഞിമരക്കാർമാസ്റ്റർ
എടപ്പാൾ:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്സെയുടെ അനുയായികൾ രാജ്യം ഭരിക്കുന്നത്
ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം നഷ്ടപ്പെട്ടുവെന്ന് പോത്തന്നൂർ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമര പോരാട്ടത്തിൻറെ രണഭൂമിയിൽ പിടഞ്ഞ് വീണ ആയിരക്കണക്കിന് സ്വാതന്ത്രസമര നേതാക്കളെ ചരിത്രത്തിൻറെ താളുകളിൽ നിന്നും പറിച്ചുമാറ്റി സംഘപരിവാര അജണ്ട അടിച്ചേൽപ്പിക്കുന്ന
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പൊതുസമൂഹം ഉണരണമെന്നും യോഗം മുന്നറിയിപ്പ് നൽകി.യൂത്ത് കോൺഗ്രസ് പോത്തനൂർ
മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ സദസ്സ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടിപി കുഞ്ഞിമരക്കാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് വാർഡ് പ്രസിഡണ്ട്, ടി വി. അബ്ദുൽ സലാമിൻറെ അധ്യക്ഷതയിൽ സുനിൽ പണിക്കർ സ്വാഗതം പറഞ്ഞു , KPകുഞ്ഞുട്ടി , കരീം പോത്തന്നൂർ ,VK വിജയൻ , അഖിൽ വിജയ് , റാഷിദ് പോത്തനൂർ , വിൻസി ചാമപറമ്പിൽ , സുനിൽ പണിക്കർ , ഫൈസൽ നാലകത്ത് , VKവിശ്വനാഥ് , സലി മാണിക്കൽ,AK വേലായുധൻ,മുജീബ് നാലകത്ത് തുടങ്ങിയവർ സംസാരിച്ചു.