CHANGARAMKULAM
കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ച് കാരുണ്യം പാലിയേറ്റീവ്.

ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ പരിചരിച്ചു വരുന്ന കിടപ്പിലായ രോഗികളുടെ വീടുകളിൽ ഓണ കിറ്റുകൾ വിതരണം ചെയ്തു.
ഉസ്മാൻ ചങ്ങരംകുളത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർ ഓണസദ്യക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് അവരുടെ വീടുകളിൽ എത്തിക്കുകയായിരുന്നു.
വിതരണ ഉദ്ഘാടന ചടങ്ങ് കാരുണ്യം വൈസ് പ്രസിഡണ്ട് അലികാരുണൃം നിർവഹിച്ചു.
ജബ്ബാർ ആലങ്കോട്, ജബ്ബാർ പള്ളിക്കര എന്നിവർ വിതരണ പരിപാടിക്ക് നേതൃത്വം നൽകി.
