EDAPPALLocal news
പൂക്കരത്തറത്തറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കോലളമ്പ് സ്വദേശി മരിച്ചു


എടപ്പാള്‍:പൂക്കരത്തറയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് കോലളമ്പ് സ്വദേശി മരിച്ചു.കോലളമ്പ് പുലിക്കാട് സ്വദേശി കണ്ടത്ത് വളപ്പിൽ കുഞ്ഞാലി എന്ന കുഞ്ഞുക്ക (78)ആണ് മരിച്ചത്.പരിക്കേറ്റ പൊന്നാനി സ്വദേശിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുഞ്ഞുക്ക സഞ്ചരിച്ച സ്കൂട്ടറും പൊന്നാനി സ്വദേശി സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചത്.കബറടക്കം ശനിയാഴ്ച കാലത്ത് 9മണിക്ക് മുമ്പായി കൊലളമ്പ് ജുമാ മസ്ജിദിൽ.ഭാര്യ ബീപാത്തു മക്കൾ മുബാറക്, നവാസ്, നസി, റസിയ, സീനത്ത് മരുമക്കൾ സലിം മൂക്കുതല, സിദ്ധീക്ക് മാറഞ്ചേരി, ജസീന, ജംഷി, റജീന

