Alamkode

കിടപ്പാടം ലഭിച്ച ആഹ്ലാദത്തിൽ ഒൻപത് കുടുംബങ്ങൾ

കുടുംബനാഥന്മാർ മരണപ്പെട്ട ഒൻപത് കുടുംബങ്ങൾക്ക് വീടുവെക്കാൻ ആവശ്യമായ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിക്കൊണ്ട് പ്രമാണങ്ങൾ കൈമാറി.
ആലങ്കോട് വില്ലേജിലെ കോക്കൂരിൽ ഇടയത്തുവളപ്പിൽ മുഹമ്മദ് കുട്ടിഹാജി സൗജന്യമായി നൽകിയ ഭൂമി രജിസ്റ്റർ ചെയ്ത പ്രമാണങ്ങളാണ് ഇന്ന് റൈസ് ആൻഡ് ഫിഷ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ഗുണഭോക്താക്കൾക് കൈമാറിയത്.

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഈ ഭൂമിയിൽ ഏഴു കുടുംബങ്ങൾക്കായി ഭവന നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു.

പ്രമാണ കൈമാറ്റ ചടങ്ങ് തൃശ്ശൂർ മെഡിക്കൽ കോളേജ് ഡോക്ടർ ഷഹീർ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
നെല്ലറഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ മുഖൃ അതിഥിയായി
ഈ വി മുഹമ്മദ് കുട്ടി ഹാജി, സുഹറ മുഹമ്മദ് കുട്ടി ഹാജി,ഉമർ മൗലവി, കുഞ്ഞുമുഹമ്മദ് പന്താവൂർ, നിദ സലീം , അബ്ദുല്ലത്തീഫ് കാടഞ്ചേരി, ഉമ്മർ മൗലവിഎന്നിവർ ഗുണഭോക്താക്കൾക്ക് പ്രമാണങ്ങൾ കൈമാറി.
ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ പിപിഎം അശ്റഫ് അധ്യക്ഷ വഹിച്ചു പി പി ഖാലിദ്, കെ വി മുഹമ്മദ്, എം അബ്ബാസ് അലി, ഹൈദ്രോസ് പട്ടേൽ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button