EDAPPALLocal news

കാൽനട യാത്രക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ എടപ്പാൾ തൃശൂർ റോഡിലെ നടപ്പാത

എടപ്പാൾ :സംസ്ഥാന പാതയിൽ എടപ്പാൾ തൃശൂർ റോഡിൽ നേതാജി ബൈപ്പാസ് റോഡ് പരിസരം മുതൽ ശുകപുരം ഹോസ്പിറ്റലിന് മുൻഭാഗം വരെയാണ് കാൽനട യാത്രക്ക് പോലും  കഴിയാത്ത വിധം പൊന്ത കാടുകൾ വളർന്ന് നിൽക്കുന്നത്.ഏറെ അപകട സാധ്യതയുള്ള എടപ്പാൾ ടൗൺ മുതൽ നടുവട്ടം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പുൽകാടുകൾ നിറഞ്ഞ് നിൽക്കുന്നത് അപകൾക്കും കാരണമാകുന്നുണ്ട്.അധികൃതരുടെ അനാസ്ഥയാണ് തിരക്കേറിയ ടൗണും പരിസരവും കാലങ്ങളായി പുൽകാടുകൾ നിറഞ്ഞ് നിൽക്കാൻ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.നടപാത പൊന്തകാടുകൾ നിറഞ്ഞതോടെ ജനങ്ങൾ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്.വാഹനങ്ങൾ നിയന്ത്രണമില്ലാതെ ചീറി പായുന്ന റോഡിലേക്ക് ഇറങ്ങി നടക്കുന്നതു മൂലം സ്ത്രീകളും കുട്ടികളും വയോജനങ്ങളുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.കൂടാതെ ശുകപുരം ഹോസ്പിറ്റലിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ബസ്റ്റോപ്പും പരിസരവും പൊന്ത കാടുകൾ വളർന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.ഇഴജന്തുകളെ ഭയന്ന് പലപ്പോഴും യാത്രക്കാർ റോഡിലേക്കിറങ്ങിയാണ് ബസ് കാത്ത് നിൽക്കുന്നത്.നാട് ഒന്നാക്കെ ശുചീകരണങ്ങൾ നടത്തി ആഘോഷമാക്കുമ്പോൾ പൊതുജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് ആരോപണം.ജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ  അധികൃതർ മുൻകൈ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button