എടപ്പാൾ : കാഴ്ചക്കുലകളുടെ ഉത്സവമായി കുറേക്കാലമായി നടന്നുവരുന്ന എടപ്പാൾ പൂരാടവാണിഭത്തിന് ഇത്തവണ കാഴ്ചക്കുലകൾ കാര്യമായെത്തിയില്ല. പഞ്ചായത്ത് വകയായി ഗാനമേളയും മറ്റാഘോഷങ്ങളുമെല്ലാം ഒരുക്കിയിരുന്നതിനാൽ പഴയൊരാചാരംപോലെ വാണിഭം നടന്നു. കൊടുക്കൽ വാങ്ങൽ വ്യവസ്ഥ (ബാർട്ടർ സമ്പ്രദായം) നിലനിന്ന നാണയങ്ങളും കറൻസികളുമില്ലാതിരുന്ന കാലഘട്ടത്തിലാരംഭിച്ചതാണ് പൂരാട വാണിഭമെന്നാണ് വിശ്വാസം.
മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ കർഷകരും മത്സ്യത്തൊഴിലാളികളും അവരവരുടെ ഉത്പന്നങ്ങൾ ഓണത്തിനു മുന്നോടിയായി ഇവിടെയെത്തിച്ച് അവർക്കാവശ്യമായ ഉത്പന്നങ്ങൾ തിരിച്ചുവാങ്ങി ഓണമാഘോഷിച്ചിരുന്നത് ഈ വാണിഭത്തിലൂടെയായിരുന്നു. ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിലെല്ലാം കാഴ്ചക്കുല സമർപ്പിക്കാൻ അപൂർവം ഭക്തർ ഇത്തവണയുമെത്തി.
ഉള്ളതിൽ നല്ല കുലകൾ സ്വന്തമാക്കിയാണ് ഇവർ മടങ്ങിയത്. വഴിവാണിഭക്കാരും കളിപ്പാട്ടവിൽപ്പനക്കാരും ഉണക്കമീൻ കച്ചവടക്കാരുമെല്ലാം ഇത്തവണയും പഴയകാല ഓർമയിൽ വാണിഭത്തിനെത്തി. 50 വർഷത്തോളം തുടർച്ചയായി വാണിഭത്തിന് കച്ചവടം ചെയ്യുന്നവരടക്കം ഇതിലുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തൊരുക്കിയ വാണിഭ പരിപാടികളുടെ ഭാഗമായി കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുടെ കലാപ്രകടനങ്ങളും കളരിപ്പയറ്റ് പ്രദർശനം, ഗാനമേള, കലാപരിപാടികൾ എന്നിവയും നടന്നു.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…