Categories: Local newsMALAPPURAM

കാലെടുത്തു വയ്ക്കുന്നത് അപകടപ്പാതയിലേക്ക് നടവഴികളില്ലാതെ മലപ്പുറം ജില്ലയിലെ വഴികൾ

മലപ്പുറം : നടവഴിയിൽ ദുരിതം നിറഞ്ഞ് മലപ്പുറം. ജില്ലാ ആസ്ഥാനമാണെങ്കിലും കാൽനട യാത്രക്കാർക്ക്‌‌‌‌‌‌‌‌‌ വാഹനങ്ങളെ ഭയക്കാതെ നടക്കാൻ കൃത്യമായ നടപ്പാതയില്ല. സ്ലാബിട്ട ഓടകളാണ് പ്രധാനമായും മലപ്പുറത്തെ നടപ്പാത. കലക്ടറേറ്റ് അടക്കം പ്രധാന സർക്കാർ ഓഫിസുകളെല്ലാം അടങ്ങിയ മലപ്പുറത്ത് ലക്ഷ്യസ്ഥാനത്തെത്താൻ റോഡിലേക്കിറങ്ങേണ്ടി വരും. മലപ്പുറം നഗരസഭയിൽ നിർമിച്ച നടപ്പാതകൾ യാത്രക്കാർക്ക് നടക്കാനുള്ളതല്ല, കച്ചവടത്തിനുള്ളതാണെന്ന് നാട്ടുകാർ പറയും. വാഹന പാർക്കിങ്ങും ഇവിടത്തന്നെ.

മഞ്ചേരി റോഡിലെ ദുരിതം :

മലപ്പുറത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കോട്ടക്കുന്ന് പാർക്ക് കുന്നുമ്മൽ മഞ്ചേരി റോഡിലാണ്. അനിയന്ത്രിതമായ വാഹനത്തിരക്കു കാരണം മഞ്ചേരി റോഡിൽ ഗതാഗത തടസ്സം പതിവാണ്. എന്നാൽ വാഹനം നിർത്തി നടക്കാമെന്ന് വിചാരിച്ചാൽ പാർക്കിങ് സൗകര്യവും ഇല്ല, കുട്ടികളെയും കുടുംബങ്ങളെയും കൂട്ടി മനസ്സറിഞ്ഞു നടക്കാൻ കൃത്യമായ നടപ്പാതയും ഇല്ല. മഞ്ചേരി റോഡിൽ കെഎസ്ആർടിസി ഡിപ്പോ മുതൽ കുന്നുമ്മൽ ബസ്ബേ വരെയുള്ള 50 മീറ്റർ മാത്രം നീളമുള്ള നടപ്പാതയിലൂടെ പകൽ സമയത്തു തടസ്സമില്ലാതെ നടക്കാം. തുടർന്നുള്ള നടത്തത്തിനു റോഡിലേക്കിറങ്ങണം. കോട്ടക്കുന്നിലേക്ക് തിരിയുന്ന റോഡ് കഴിഞ്ഞാൽ മഞ്ചേരി റോഡിൽ നടപ്പാതയില്ല, സ്ലാബിട്ട ഒവുചാലാണുള്ളത്. അതിലാകട്ടെ വാഹന പാർക്കിങ്ങും പരസ്യബോർഡുകളും. ചില ഭാഗങ്ങളിൽ സ്ലാബ് തകർന്നതും യാത്രക്കാർക്ക് ദുരിതമാണ്. ടൗണിൽ കൂടുതൽ കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന പാതകളിലൊന്നാണ് മ‍ഞ്ചേരി റോഡ്. കോട്ടക്കുന്ന് ടൂറിസം പാർക്ക്, ടൗൺ ഹാൾ, സഹകരണ ആശുപത്രി, സപ്ലൈകോ മാർക്കറ്റ്, മസ്ജിദ് എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഈ പാതയാണു ഉപയോഗിക്കുന്നത്.

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

6 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

6 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

6 hours ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

6 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

10 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

10 hours ago