EDAPPALLocal news

കാലടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് വിജയോത്സവം നജീബ് കാന്തപുരം MLA ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കാലടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും വിവിധ മേഖലകളിൽ നിന്നും ഉന്നത വിജയം കൈവരിച്ച എഴുപത്തിയഞ്ചോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പാവപ്പെട്ടവരുടെ സിവിൽ സർവീസ് സ്വപ്നം യഥാർഥ്യമാക്കാൻ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം കുറിച്ച് കേരളത്തിന്റെ അഭിമാനമായി മാറിയ പെരിന്തൽമണ്ണ MLA നജീബ് കാന്തപുരം വിജയോത്സവംഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് MBBS,BAMS, BUMS, LLB,പാസായവരെയും SSLC, +2 പരീക്ഷകളിൽ ഫുൾ A+ നേടിയവരേയും ആദരിച്ചു.
പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നൗഫൽ.സി. തണ്ടിലം അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം മുസ്ലിം പ്രസിഡന്റ്‌ എം.അബ്ദുല്ലകുട്ടി സാഹിബ്‌ മുഖ്യാതിഥിയായിരുന്നു. ഡോ.ഹാരിസ് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ പി കുഞ്ഞിപ്പ ഹാജി, സെക്രട്ടറി N.K അബ്ദുൽ റഷീദ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ്‌ കെ.പി അബൂബക്കർ ഹാജി, ട്രഷറർ P.T.M. lA. മജീദ്,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്‌ലം തിരുത്തി,യുഡിഫ് പഞ്ചായത്ത്‌ കൺവീനർ ബീരാവുണ്ണി എന്ന കുഞ്ഞാപ്പ. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.ജി.ബെന്നി, ഭാരവാഹികളായ T.A ഖാദർ തിരുത്തി, V.V മുഹമ്മദ്‌ കുട്ടി ഹാജി, എം.വി ഇസ്മായിൽ മുസ്‌ലിയാർ, എംവി കുഞ്ഞാപ്പനു,T.A.റഫീഖ് തിരുത്തി. മണ്ഡലം യൂത്ത് ലീഗ് ട്രഷറർ യൂനുസ് പാറപ്പുറം. വൈ. പ്രസിഡന്റ്‌ K.V ഷാഫി, യൂത്ത് ലീഗ് നേതാക്കളായ ഗഫൂർ കണ്ടനകം, കെ.ഷാനവാസ്‌, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസീന ഷാനൂബ്, ഗ്രാമ പഞ്ചായത്തംഗം ബൽക്കീസ് കൊരണപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button