kaladi
കാലടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

കാലടി : ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം കാടഞ്ചേരി ഹയർ സെക്കൻ്ററി സ്‌കൂളിൽ നടന്നു. ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കെ ജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റ് അസ്‌ലം തിരുത്തി , ചെയർപേഴ്സൺ റംസിന ഷാനൂബ് , മെമ്പർമാരായ ലെനിൻ, ജിൻസി ടീച്ചർ അസി. സെക്രട്ടറി ബിനേഷ് , സലാം പോത്തനൂർ , യൂത്ത് കോ ഓർഡിനേറ്റർ ഉഷ , എന്നിവർ സംസാരിച്ചു പഞ്ചായത്ത് ജീവനക്കാർ , വിവിധ ക്ലബ് ഭാരവാഹികൾ , മത്സരാർത്ഥികൾ , നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.













