Local news
കാലടി കുടുംബാരോഗ്യ കേന്ദ്രം : ആരോഗ്യമേള സംഘടിപ്പിച്ചു.


എടപ്പാൾ : കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കാടഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തിൽ ആരോഗ്യമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി കാഴ്ച പരിശോധന, ബി പി, ഷുഗർ, ബിഎംഐ പരിശോധന, വിവ ക്യാമ്പയിൻ്റെ ഭാഗമായി എച്ച് ബി പരിശോധന, തുടങ്ങിയവ നടന്നു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ജി ജിൻസി ഉദ്ഘാടനം ചെയ്തു. കെ കെ ആനന്ദൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഇ പി രജനി, ഹെൽത്ത് സൂപ്ര വൈസർ സി ആർ ശിവപ്രസാദ്, അഞ്ജലി മുരളീധരൻ, സതീഷ് അയ്യാപ്പിൽ, സി ബീന, എം വി വീണ, അനീഷ ആൻ്ററണി, പി കെ സിന്ധു, ഇ പി ലത, വി പി പ്രേമ, പി വി മിനി, പി വി അനിത എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
