kaladi
കാലടിയിൽ ഭിന്നശേഷി കലോത്സവവും പരിരക്ഷ കുടുംബസംഗമവും
കാലടി :ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവവും പരിരക്ഷ കുടുംബസംഗമവും നരിപ്പറമ്പ് താജ് പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് കൊരണപ്പറ്റയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ.കെ., ക്ഷേമകാര്യ ചെയർപേഴ്സൺ റംസീന ഷാനുബ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ബഷീർ ടി., ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി എന്നിവർ സംസാരിച്ചു.
ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.