കാറിൽ കടത്തിയ 162 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ.
വളാഞ്ചേരി: കാറിൽ കടത്തിയ വിദേശമദ്യ ശേഖരം വളാഞ്ചേരി പൊലീസ് പിടികൂടി. വടകര അഴിയൂർ സ്വദേശി വൈദ്യർ കുനിയിൽ ഹർഷാദിനെ (34) ആണ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 162 കുപ്പി വില കൂടിയ ഇനം വിദേശമദ്യം പിടിച്ചു. മാഹിയിൽനിന്ന് വിൽപനക്കായി വാങ്ങിയ മദ്യം അങ്കമാലിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എ ച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഹൈവേ പൊലീസും ചൊവ്വാഴ്ച രാവി ലെ ഒമ്പത് മണിയോടെ ദേശീയപാത വട്ടപ്പാറയി ൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നട ത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. കാറിൽനിന്ന് ഇറങ്ങി ഓടിയ പ്രതി യെ പൊലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. കാ റിന്റെ ഡിക്കിയിൽ പ്രത്യേകം തയാറാക്കിയ സ്ഥല ത്ത് 13 കെയ്സുകളായിട്ടാണ് മദ്യക്കുപ്പികൾ സൂ ക്ഷിച്ചിരുന്നത്. പ്രതിയെ തിരൂർ കോടതിയിൽ ഹാ ജരാക്കി. അന്വേഷണത്തിൽ സബ് ഇൻസ്പെക്ട ർ എൻ. മുഹമ്മദ് റഫീഖ്, അഡീഷനൽ എസ്.ഐ മാരായ ബെന്നി, അബൂബക്കർ, എ.എസ്.ഐ ബെന്നി, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ സുനിൽ ദേവ്, രജീഷ്, ജറീഷ്, അബു, സി. പി.ഒമാരായ ഗിരീഷ്, അനൂപ്, അഖിൽ സുനിൽകു മാർ എന്നിവർ സംബന്ധിച്ചു.