കാറിന്റെ ബോണറ്റിൽ മണിക്കൂറുകളോളം കുടുങ്ങിയ പൂച്ചക്ക് പുതുജീവൻ

പെരിന്തൽമണ്ണ:ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിൻ്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ചയെ പെരിന്തൽമണ്ണയിൽ വെച്ച് കണ്ടെത്തിയത്.
പൂച്ചക്ക് ജീവൻ തിരകെ നൽകി ഒരു കൂട്ടം ചെറുപ്പക്കാർ.
ഒരു കല്യാണ പരിപാടിക്ക് വേണ്ടി പോകുന്നതിനിടയിലാണ് അസ്വാഭാവിക ശബ്ദം കേട്ട് യാത്രക്കാർ കാറിൽ നടത്തിയ പരിശോധനയിൽ കാറിന്റെ ബോണറ്റിൽ കുടുങ്ങിയ പൂച്ചയെ കണ്ടെത്തിയത്. ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ച യാതൊരു പോറലുമേൽക്കാതെ കിലോമീറ്ററുകളോളം സഞ്ചരിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ നിലമ്പൂരിലേക്ക് പോകുകയായിരുന്നു യുവാക്കൾ ഇതിനിടയിൽ ഡി. സി സി ജനറൽ സെക്രട്ടറി ഈ. പി. രാജീവിനെ കൂടെ കൂട്ടുന്നതിന് വേണ്ടി പെരിന്തൽമണ്ണ എത്തിയപ്പോഴാണ് കാറിൽ നിന്നും ആസ്വഭാവിക ശബ്ദം കേൾക്കുന്നത് കാറിന്റെ എഞ്ചിൻ തകരാർ ആണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടാണ് ഒരു പൂച്ചയുടെ കരച്ചിൽ ആണെന്ന് മനസ്സിലായത്.
ഒറ്റപ്പാലം സ്വദേശികളായ അഭിരാമും, ആഷിഖും, ഈ അപ്രതീക്ഷിത അതിഥിയുമായി കിലോമീറ്ററുകൾ യാത്ര ചെയ്തത് തുടർന്ന് രാജീവ് അടക്കമുള്ളവർ ചേർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്‌ക്യു വിഭാഗത്തിൽ അറിയിച്ചു.
പെരിന്തൽമണ്ണയിൽ നിന്ന് ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനം പൂർത്തിയാക്കി. എഞ്ചിന്റെ ഭാഗങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്നിരുന്ന പൂച്ചയെ വളരെ ശ്രദ്ധയോടെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യാത്രയിലുടനീളം ഒരു അപകടവും കൂടാതെ പൂച്ചയ്ക്ക് ജീവൻ തിരികെ നൽകിയതിൻ്റെ ആശ്വാസത്തിലാണ് കാർ യാത്രക്കാരും രക്ഷാപ്രവർത്തകരും.
പക്ഷെ എവിടെ വെച്ചാണ് പൂച്ച ബോണറ്റിനുള്ളിലേക്ക് കടന്നതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. എഞ്ചിൻ്റെ ചൂടോ ശബ്ദമോ പ്രശ്നമാക്കാതെ ഇത്ര ദൂരം സഞ്ചരിച്ച ഈ ‘മിടുക്കൻ’ പൂച്ചയുടെ നിലവിളിയോ മറ്റ് ശബ്ദങ്ങളോ ആദ്യം യാത്രക്കാർ ശ്രദ്ധിച്ചിരുന്നില്ല.പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നാസർ,
സീനിയർ എസ്. എഫ്. ആർ ഒ.എസ്. അനി,എന്നിവർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ ചേർന്നാണ് പൂച്ചയെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
escape #help #loveislove #petlovers #godsowncountry












