അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കാന്‍സറിനെതിരായ മരുന്നുകള്‍ ഉള്‍പ്പടെ 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയപ്പോള്‍ 26 മരുന്നുകളെ ഒഴിവാക്കി. ഇതോടെ അവശ്യമരുന്നുകളുടെ വിലകുറയും.
പ്രോസ്റ്റേറ്റ് കാന്‍സര്‍, രക്താര്‍ബുദം, പാന്‍ക്രിയാസ് കാന്‍സര്‍, എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നാല് മരുന്നുകളാണ് ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവയുടെ വില കുറയും. പുതുക്കിയ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രകാശനം ചെയ്തു.
പരിഷ്‌ക്കരിച്ച അവശ്യ മരുന്നുകളുടെ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയത്. പുതിയതായി 34 മരുന്നുകള്‍ പട്ടികയില്‍ ചേര്‍ത്തപ്പോള്‍ 26 എണ്ണം പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ക്ഷയ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടി പേറ്റന്റ് ലഭിച്ച മരുന്നുകളും പ്രമേഹത്തിനുള്ള മരുന്നുകളും പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില നിയന്ത്രിക്കപ്പെടുന്നതിനൊപ്പം ഗുണനിലവാരവും ഉറപ്പാക്കപ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
2015 ലാണ് അവസാനമായി അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ഐസിഎംആറും അവശ്യ മരുന്നുകളുടെ കമ്മിറ്റിയും ചേര്‍ന്നാണ് പുതിയ പട്ടിക പരിഷ്‌കരിച്ച് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.
ചങ്ങരംകുളം:കല്ലൂർമ്മ തെക്കും താഴം റോഡിൽ മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ട്രാൻസ് ഫോർമറിൽ നിന്നും തെക്കും…
എടപ്പാൾ: പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കെ. സുന്ദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ.വിജയൻ…
ചങ്ങരംകുളം: സംസ്ഥാന പാതയിൽവർധിച്ചു വരുന്ന റോഡപകടങ്ങൾ തടയാൻ അധികൃതർ മുൻകരുതലെടുക്കണമെന്ന് വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന…
എടപ്പാൾ: വട്ടംകുളം ചലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സമൂഹ ഇഫ്താർ സംഗമവുംകുണ്ടുറുമൽ ഗാലക്സി ഗ്രൗണ്ടിൽ…
മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം എംഡിഎംഎക്ക് പകരമായി കർപ്പൂരം നൽകിയതിനെ ചൊല്ലി മലപ്പുറം ഒതുക്കുങ്ങലിൽ ചെറുപ്പക്കാർ തമ്മിൽ കൂട്ടയടി. മലപ്പുറത്ത്…
മലപ്പുറം :പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി…