CHANGARAMKULAM
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു:വളയംകുളത്ത് വാഴത്തോട്ടം നശിപ്പിച്ചു
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു.വളയംകുളം പള്ളികുന്ന് സ്വദേശി വൈകത്ത് വളപ്പിൽ സൈനുദ്ദീന്റെ കൃഷിയിടത്തിലെ 30ൽ അധികം വാഴകൾ ആണ് കാട്ടുപന്നികൾ നശിപ്പിച്ചത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നുണ്ട്.കഴിഞ്ഞ ദിവസം എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ രണ്ടേക്കറോളം വരുന്ന തണ്ണിമത്തൻ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു