CHANGARAMKULAM
അജയൻ ചാലിശ്ശേരിയെ മാർവൽ ക്ലബ്ബ് ആദരിച്ചു
ചങ്ങരംകുളം: ചാലിശ്ശേരി മാർവ്വൽ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മികച്ച ആർട്ട് ഡയറക്ടർക്കുള്ള തമിഴ്നാട് അവാർഡ് കരസ്ഥമാക്കിയ പ്രശസ്ത കലാ സംവിധായകൻ അജയൻ ചാലിശ്ശേരിയെ ആദരിച്ചു.കൂടാതെ എഫ്. സി. കേരള ഫുട്ബോൾ ടീമിൽ സെലക്ഷൻ നേടിയ സാഗർ, ഷഹീർ എന്നിവരെയും ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് അഹമ്മദുണ്ണി, സെക്രട്ടറി ബിജു കടവാരത്ത്, ട്രഷറർ. മണികണ്ഠൻ, സീനിയർ അംഗങ്ങളായ ഗോപി, ജനാർദ്ദനൻ, ജോസ് തുടങ്ങിയവർ സംസാരിച്ചു.