കലോത്സവ വിജയം ആഘോഷിച്ച് പെരുമ്പറമ്പ് മൂടാൽ ജീ.എൽ.പി സ്കൂൾ

കുറ്റിപ്പുറം: കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിൽ
എൽ.പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും എൽ.പി ഓവറോൾ (ജനറൽ+ അറബിക്) നാലാം സ്ഥാനവും നേടിയ
പെരുമ്പറമ്പ് മൂടാൽ
ജി.എൽ.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ വിജയ ഘോഷയാത്ര നടത്തി. സ്കൂൾ ലീഡർ
ഫാത്തിമ ഫൈഹക്ക് ഓവറോൾ ട്രോഫി നൽകി
പി.ടി.എ പ്രസിഡണ്ട്
ടി.പി അജ്മൽ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ എച്ച്.എം കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
എസ്.എം.സി ചെയർമാൻ അഷറഫ് മൂടാൽ , ടി.പി നൗഷാദ്
ഹാഷിം ജമാൻ, സബാ കരീം, സക്കീർ, മൂടാൽ, പി.പി റൈഹാനത്ത്, നയന പ്രേംകുമാർ, പി.റൈഹാനത്ത്, പനങ്കാവിൽ ഹിളർ,
പി.മുഹ്സിൻ, അസീസ്
മൊയ്തുട്ടി മാസ്റ്റർ, പ്രസീത ടീച്ചർ,വത്സല ടീച്ചർ, ജലാലുൽ ഹഖ് എന്നിവർ സംബന്ധിച്ചു.
നാസിക്ഡോൾ, ദഫ്
വിവിധതരം കലാപ്രകടനങ്ങൾ കൊണ്ട് ഘോഷയാത്ര വർണ്ണാഭമായി. പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആതവനാട് മർക്കസ് ആർട്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും ഘോഷയാത്രയിൽ പങ്കാളികളായി.













