THAVANUR

കലാഭവൻ മണി ഫൗണ്ടേഷൻ കേരള 2026 ഓടപ്പഴം പുരസ്‌കാരം മണികണ്ഠൻ തവനൂരിന്

തവനൂർ : കലാഭവൻ മണി ഫൗണ്ടേഷൻ കേരള നൽകുന്ന 2026 ലെ ഓടപ്പഴം പുരസ്‌കാരത്തിന് തവനൂർ സ്വദേശിയായ മണികണ്ഠൻ തവനൂർ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 25 വർഷമായി നാടൻപാട്ട്, നാടൻകോൽക്കളി, നാട്ടുവാദ്യങ്ങൾ തുടങ്ങിയ ജനകീയ കലാരംഗങ്ങളിൽ സജീവമായ അദ്ദേഹം സംസ്ഥാനത്തെ വിവിധ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾക്കായി ബോധവൽക്കരണ കലാജാഥകൾ സംഘടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. കേന്ദ്ര സംഗീത നാടക അക്കാദമി ആർട്ടിസ്റ്റായും വിവിധ കലോത്സവങ്ങളിൽ പരിശീലകനായും വിധികർത്താവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ കേരള ലളിതകലാ അക്കാദമി തൃശ്ശൂർ മുഖ്യകാര്യാലയത്തിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരുന്നു. വിവിധ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്‌കാരം നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button