CHANGARAMKULAMLocal news

കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ വാഹന പരിശോധ നടത്തുന്ന പോലീസുകാര്‍ക്കിടയില്‍ എത്തിയത് അപ്രതീക്ഷിത അതിഥി

നിയന്ത്രണങ്ങള്‍ മറികടന്ന് എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് പോലീസും നാട്ടുകാരും

ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കര്‍ശന പോലീസ് പരിശോധ നടക്കുന്ന ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് പരിശോധന സംഘം.വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് ഭീമന്‍ ഒട്ടകവുമായി യുവാവ് ജംഗ്ഷനില്‍ എത്തിയത്.നിയന്ത്രങ്ങള്‍ നില നില്‍ക്കെ ഒട്ടകവുമായി എത്തിയ യുവാവിനെ കണ്ട പോലീസ് ആദ്യം ഒന്ന് അമ്പരന്നെങ്കിലും കാര്യം അറിഞ്ഞതോടെ പോലീസുകാര്‍ക്കും ആശ്വാസമായി. ചങ്ങരംകുളം പാറക്കല്‍ സ്വദേശിയായ ഉമ്മര്‍ എന്ന യുവാവാണ് തന്റെ ഒട്ടകവുമായി ചങ്ങരംകുളത്ത് എത്തിയത്.മദപ്പാട് മാറുന്നതിന് കൊഴിക്കര യിലെ സഹോദരിയുടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന ഒട്ടകത്തെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയാണെന്ന് ഒട്ടകവുമായി എത്തിയ യുവാവ് പോലീസിനെ ധരിപ്പിച്ചു.ഉമ്മറിന് രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകത്തെ കൂടാതെ ഒരു കുതിരയും സ്വന്തമായി ഉണ്ട്.ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സീസണ്‍ സമയങ്ങളില്‍ സവാരിക്കായും ഉമ്മര്‍ കുതിരയെയും ഒട്ടകത്തെയും ഉപയോഗിക്കുന്നുണ്ട്.ഇവയോടുള്ള ഇഷ്ടം കൊണ്ടാണ് ഇവരെ വളര്‍ത്തുന്നതെന്നും ഭക്ഷണ ചിലവിനുള്ള വക ഇവര്‍ തന്നെ കണ്ടെത്തി രുന്നുണ്ടെന്നും ഉമ്മര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button