CHANGARAMKULAM

കരുത്താണ് ആദർശം,കരുതലാണ് കുടുംബം:സന്ദേശ പ്രചരണ ഭാഗമായ് ലഘുലേഖ വിതരണം ചെയ്തു

ചങ്ങരംകുളം:കരുത്താണ് ആദർശം, കരുതലാണ് കുടുംബം സന്ദേശ പ്രചരണ ഭാഗമായ് ചങ്ങരംകുളം ടൗണിൽ അയ്യായിരം പേർക്ക് സന്ദേശ ലഘുലേഖ വിതരണം ചെയ്തു.കെ.എൻ.എം മർക്കസുദ്ദഅവയുടെ മേൽനോട്ടത്തിൽ കേരളത്തിൽ ആയിരം കേന്ദ്രങ്ങളിൽ കുടുംബ സംഗമങ്ങൾ നടന്നു വരുന്നുണ്ട്. കേരളത്തിലെ അൻപത് ലക്ഷം ആളുകളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതിയാണ് കെ.എൻ.എം. അവിഷ് കരിച്ചിട്ടുള്ളത്. വിദേശ നാടുകളിൽ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ നടന്നു വരുന്നുണ്ട്. ടൗണിലെ പ്രവർത്തനങ്ങൾക്ക് അബൂബക്കർ കാഞ്ഞിയൂർ, ഫഹിം പി.എ. റൗളത്ത് കെ.വി., സബീന ടീചർ, ബുഷൈന മജീദ്, സജ്ന മൂക്കുതല, റജീബ് കെ.ബി, നബീൽകോക്കൂർ, ജസീൽ പി.എ., ഷിഫാസ്, സെയ്ദ് ബിൻ സാബിത്ത് എന്നിവർ നേതൃത്വം നൽകി.കെ.എൻ.എം മണ്ഡലം സിക്രട്ടറി പി.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button