EDAPPAL
കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
എടപ്പാൾ:കേരളത്തിന്റെ ആദ്യ നിയമസഭയിൽ അംഗമായിരുന്ന എടപ്പാൾ പഞ്ചായത്തിലെ എലിയത്ത് തറ സ്വദേശി ഇ ടി കുഞ്ഞനെയും പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ചവരേയും അനുസ്മരിക്കുന്നതിനായി എലിയത്ത് തറയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സിപിഐ എം തുയ്യം നോർത്ത്, സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്. ചടങ്ങിൽ ആദ്യകാല പ്രവർത്തകരയും ആദരിച്ചു.അനുസ്മരണ സംഗമം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു.
ഇ ടി ഹരിദാസൻ അധ്യക്ഷനായി.
സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി പി മോഹൻദാസ്, കെ പ്രഭാകരൻ, സിപിഐ എം എടപ്പാൾ ലോക്കൽ സെക്രട്ടറി അഡ്വ. കെ വിജയൻ, പി മുരളീധരൻ, കെ ദേവിക്കുട്ടി, ടി പി മോഹനൻ, പി പ്രവീൺ, ടി വി മുകുന്ദൻ എന്നിവർ സംസാരിച്ചു. ഇ ടി ഉണ്ണി സ്വാഗതം പറഞ്ഞു.