കപ്പൂർ മികച്ച പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പഞ്ചായത്ത്


ത്യത്താല ബ്ലോക്ക് പഞ്ചായത്തിലെ
മികച്ച പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പഞ്ചായത്തായി കപ്പൂർ പഞ്ചായത്തിനെ തിരഞ്ഞെടുത്തു
തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഹരിത കർമ്മ സേന സംഗമത്തിൽ വെച്ച് കപ്പൂർ ഗ്രാമപഞ്ചായത്തിനേയും, ഹരിത കർമ്മ സേന പ്രവർത്തകർക്കും മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് ബ്ലോക്ക് പഞ്ചായത്തിൻ്റെ ആദരവ് നൽകിയത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി റജീന ,കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ,ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ വി രവീന്ദ്രൻ ,മെമ്പർ മാരായ കെ ടി അബ്ദുള്ള കുട്ടി ,ഹൈദർ അലി ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർക്ക് മൊമൻ്റോ കൈമാറി.
ഹരിതകർമ്മ സേന അംഗങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഗ്രൂപ്പ് ചർച്ചയിൽ ഹരിത കർമ്മ സേന സെക്രട്ടറി ശ്യാമള പ്രസിഡണ്ട് സിനി എന്നിവർ പറഞ്ഞു
ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണി ,വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി പ്രിയ ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതിഷറീന ടീച്ചർ , ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ അഭിജിത്ത് ടി ജി ,സി വിൽ എക്സൈസ് ഓഫീസർ സി വി മഹേഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു തുടർന്ന് ഹരിത കർമ്മ സേനാ അംഗങളുടെ കാലാപരിപാടികൾ നടന്നു
