ലഹരി വിരുദ്ധ ക്യാമ്പയിൻ; റിസോഴ്സ് അധ്യാപക പരിശീലനം നടത്തി


എടപ്പാൾ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ റിസോഴ്സ അധ്യാപക പരിശീലനം എടപ്പാൾ ബിആർസിയിൽ വച്ച് നടന്നു. ശില്പശാലയിൽ തിരൂർ, പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ വിദ്യാഭ്യാസ ഉപജില്ലകളിലെ അധ്യാപകർ പങ്കെടുത്തു. ഡയറ്റ് ഫാക്കൽറ്റി ശ്രീ സുനിൽ അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു ശ്രീ വി കെ എം ഷാഫി (ജില്ലാ പഞ്ചായത്ത് മെമ്പർ ) മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർ ശ്രീ രത്നാകരൻ, ഡോ: ഹാനി ഹസൻ ( മഞ്ചേരി മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ്), ശ്രീ ബാബുരാജ് കെ എം (പ്രിവന്റ്റ്റീവ് ഓഫീസർ എക്സൈസ് പൊന്നാനി),AEO ശ്രീ നാസർ, ബി പി സി ശ്രീ ജിജി വർഗീസ്, എക്സൈസ് ഉദ്യോഗസ്ഥരായ ശ്രീ പ്രമോദ് പി പി(സിവിൽ എക്സസൈസ് ഓഫീസർ), ശ്രീ ഗണേശൻ(സിവിൽ എക്സസൈസ് ഓഫീസർ), ശ്രീ സജീവ്(സിവിൽ പോലീസ്), ശ്രീ മോഹൻദാസ് ( എച്ച് എം ഫോറം സെക്രട്ടറി) എന്നിവർ സംസാരിച്ചു.
ആർ.പി മാരായ ശ്രീ.രമേശൻ കെ., ശ്രീമതി മിനി കെ.വി., ശ്രീ. ആനിഫ് കെ.വി. ശ്രീ. സുനിൽ അലക്സ് സാർ എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിച്ചു.
