എസ്എസ്എൽസി; തൃത്താലയിൽ പരാജയപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകർന്ന് മന്ത്രി എം ബി രാജേഷ്


വാർത്തകളിൽ എപ്പോഴും ഇടം പിടിക്കുന്നത് എസ്എസ്എൽസി വിജയികളെ കുറിച്ചാണ്. പരീക്ഷയിൽ തോറ്റു പിൻവാങ്ങിയവരെ കുറിച്ച് എവിടെയും പറഞ്ഞു കാണാറില്ല. വിജയികളായവരെ അനുമോദിക്കുന്ന ചടങ്ങുകളിൽ പല സംഘടനകളും മുഴുകിയപ്പോൾ തൃത്താല മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷ് തോറ്റവരെ കണ്ടെത്തുകയായിരുന്നു. തൃത്താല മണ്ഡലത്തിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാതെ പോയത് 19 പേരാണ്. ഇവരെ നേരിൽ കണ്ടാണ് മന്ത്രി ആത്മവിശ്വാസം പകർന്നത്. കുട്ടികളെയും രക്ഷിതാക്കളെയും ഒന്നിച്ച് വിളിച്ചിരുത്തി. സേ പരീക്ഷയെഴുതാൻ പ്രഗൽഭരായ അധ്യാപകരുടെ സഹായവും പിന്തുണയും ലഭ്യമാക്കി. അര മണിക്കൂർ അവരുമായി സംസാരിച്ചു. ഉച്ചഭക്ഷണവും കഴിഞ്ഞാണ് പിരിഞ്ഞത്. നിരാശരും ഹതാശരുമായി വന്നവർ പ്രതീക്ഷയോടെയും ആത്‌മവിശ്വാസത്തോടെയും മടങ്ങി. തൃത്താലയിൽ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ “എൻലൈറ്റ്’ വിജയികളെ അനുമോദിക്കുന്ന പരിപാടിയും ജനകീയ സ്കോളർഷിപ്പും നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പമാണ് പരാജയപ്പെട്ടവരെകൂടി ചേർത്ത് നിർത്തിയത്. സമൂഹത്തിനാകെ മാതൃകയാക്കാവുന്ന ഈ ചേർത്ത് നിർത്തലിൽ കൈയടിക്കുകയാണ് രക്ഷിതാക്കളും
