EDAPPAL

കപ്പൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേർന്നു

കപ്പൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം പ്രസിഡന്റ്‌ ഷറഫുദ്ദീൻ കളത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡൻ്റ് കെ.വി ആമിന കുട്ടി, വില്ലേജ് ചുമതലയുള്ള അസിസ്റ്റൻ്റ് ജയപ്രകാശ്, മെഡിക്കൽ ഓഫീസർ ഡോ.കിഷോർ, പഞ്ചായത്ത് സൂപ്രണ്ട് പ്രദീപ് കുമാർ ജി, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.യു സുജിത, കെ.വി രവീന്ദ്രൻ, മെമ്പർമാരായ പി.ശിവൻ, അബ്ദുള്ള കുട്ടി, കെ.ടി അബുബക്കർ, ഹൈദർ അലി, സൽമ ടീച്ചർ, ജയലക്ഷ്മി, രാധിക, ഹസീന ബാൻ, മുംതാസ്, ഷക്കീന, ലീന ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു.
അടിയന്തിര സാഹചര്യങ്ങളിൽ നേരിടേണ്ടതായിട്ടുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ആളുകളെ മാറ്റി പാർപ്പിക്കാൻ സ്ഥലം കണ്ടെത്തുക, സർവ്വകക്ഷി യോഗം വിളിക്കുക, വാർഡുകളിൽ ആർ ആർ ടി സജ്ജമാക്കുക, വെള്ളം കയറിയ കിണറുകൾ ക്ലോറിനേഷൻ നടത്തുക എന്നീ തീരുമാനങ്ങൾ എടുത്തു.
വിവിധ വാർഡുകളിലെ കൃഷി നാശം, തകർന്ന റോഡുകൾ എന്നിവ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു. ശേഷം കുമരനെല്ലൂർ പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകൾ കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, വാർഡ് മെമ്പർ മുംതാസ് വില്ലേജ് അസിസ്റ്റൻ്റ് ജയപ്രകാശ്, പഞ്ചായത്ത് സൂപ്രണ്ട്‌ പ്രദീകുമാർ ജി തുടങ്ങിയവർ സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button