CHANGARAMKULAM
കപ്പൂർ കൊള്ളനൂരിൽ വീട് കുത്തിപ്പൊളിച്ച് മോഷണശ്രമം.

ചങ്ങരംകുളം:കപൂർ കൊള്ളനൂരിൽ വീട് കുത്തിപ്പൊളിച്ച് മോഷണശ്രമം.കൊള്ളന്നൂർ ഓണപ്പറമ്പിൽ അഷ്റഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ ഉണ്ടായിരുന്ന സമയത്ത് മോഷണശ്രമം നടന്നത്. വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് ആണ് മോഷ്ടാവ് വീടിനുള്ളിൽ കടക്കാൻ ശ്രമിച്ചത്. വീട്ടുകാർ പുലർച്ചെ അഞ്ചരകാണ് സംഭവം അറിയുന്നത് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.കപൂർ പഞ്ചായത്തിൽ കള്ളന്മാരുടെ ശല്യം കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു. മോഷണശ്രമം നടന്ന സ്ഥലം തൃത്താല എസ് ഐ ഷൗക്കത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
