Categories: Local newsVATTAMKULAM

കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് തൈ നടൽ ഉദ്ഘാടനം നടത്തി

&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം&colon; കനിവ് ബഡ്സ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൂതന കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ പരിപാടി സംഘടിപ്പിച്ചു&period; വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം&period;എ&period; നജീബ് ഉദ്ഘാടനം നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ സ്വാഗതം ആശംസിച്ച വട്ടംകുളം കൃഷി ഓഫീസർ വിഷ്ണുദാസ് ടി&period;എൻ&period; മൾച്ചിങ് കൃഷിരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു&period; മൾച്ചിങ് ഷീറ്റ് ഉപയോഗിക്കുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളകളുടെ വളർച്ച നിയന്ത്രിക്കുന്നതിനും ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും വിളകളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു&period; ജൈവകൃഷിയുടെ പ്രാധാന്യം&comma; ശാസ്ത്രീയ കാർഷികരീതികൾ&comma; കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷി സാങ്കേതികവിദ്യകൾ എന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തി&period; ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കൃഷിയോടുള്ള താൽപര്യവും തൊഴിൽനൈപുണിയും പരിസ്ഥിതി സംരക്ഷണബോധവും വളർത്താൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു&period; തുടർന്ന് വിവിധ ഇനം പച്ചക്കറി തൈകൾ നട്ടു&period; വിത്ത് നടൽ&comma; ജൈവവള പ്രയോഗം&comma; ജലസേചനം&comma; വിളപരിപാലനം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കനിവ് ബഡ്സ് സ്കൂളിൽ വർഷം മുഴുവൻ കാർഷിക പ്രവർത്തനങ്ങൾ സജീവമായി നടപ്പിലാക്കിവരുന്നു&period; പച്ചക്കറി കൃഷി&comma; ചീരകൃഷി&comma; വെണ്ട&comma; വഴുതന&comma; മുളക്&comma; പയർ&comma; തക്കാളി&comma; കാബേജ്&comma; കോളിഫ്ലവർ തുടങ്ങിയ വിവിധ വിളകളുടെ കൃഷി&comma; ഗ്രോ ബാഗ് കൃഷി&comma; ടെറസ് കൃഷി&comma; വാഴകൃഷി&comma; പൂച്ചെടി കൃഷി&comma; ഔഷധസസ്യത്തോട്ടം&comma; ജൈവവള നിർമ്മാണം&comma; കമ്പോസ്റ്റ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ നേരിട്ട് പങ്കാളികളാകുന്നു&period; കാർഷിക ഉൽപ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനും ഉപയോഗിക്കുന്നതിനൊപ്പം അധികമായി ലഭിക്കുന്നവ പൊതുജനങ്ങൾക്ക് വിൽപ്പന നടത്തി കുട്ടികളുടെ തൊഴിൽപരിശീലനത്തിനും വരുമാന സംരംഭങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യുന്നു&period; ചടങ്ങിൽ കുടുംബശ്രീ സി&period;ഡി&period;എസ്&period; പ്രസിഡന്റ് ബിന്ദു&comma; വാർഡ് മെമ്പർമാരായ പ്രവിജ&comma; ജാഫർ&comma; അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്&comma; പി&period;ടി&period;എ&period; പ്രസിഡന്റ് ഉണ്ണികൃഷ്ണൻ&comma; അഗ്രി സി&period;ആർ&period;പി&period; ബബിനി&comma; അധ്യാപകർ&comma; ജീവനക്കാർ&comma; വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു&period; സ്കൂൾ HM ഗിരിജ നന്ദി രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

6 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

6 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

8 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

8 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

8 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

9 hours ago