Categories: KERALA

കനത്ത മഴ തുടരുന്നു; ഒരു മരണം, മരങ്ങൾ കടപുഴകി വീടുകൾ തകർന്നു; ജില്ലകളിൽ അവധി പ്രഖ്യാപിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230511-WA0694-1024x1024-6-1024x1024&period;jpg" alt&equals;"" class&equals;"wp-image-42455"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; സംസ്ഥാനത്ത് അതിശക്തമായ മഴ വ്യാപകമായി തുടരുന്നു&period; റെഡ് അലർട്ടുള്ള കണ്ണൂരും കാസർകോടും ഇടുക്കിയിലും അതിശക്തമായി മഴ പെയ്യുകയാണ്&period; പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്&period; സംസ്ഥാനത്തെമ്പാടും വ്യാപകമായി മരങ്ങൾ കടപുഴകി വീണു&period; ഈ അപായങ്ങളിൽ നിന്ന് നിരവധി പേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്&period; കനത്ത മഴ കണക്കിലെടുത്ത് കാസർകോട് പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു&period; കണ്ണൂർ ജില്ലയിൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്&period;റെഡ് അലർട്ടുളള കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്&period; ജില്ലാ ആശുപത്രിക്കടുത്തുളള ബസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിൽ മരം വീണു&period; യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്&period; പടുവിലായി ചാമ്പാട് ഒരു വീട് തകർന്നു&period; ചാമ്പാട് കുശലകുമാരിയുടെ വീടാണ് തകർന്നത്&period;  à´¤à´³à´¿à´ªàµà´ªà´±à´®àµà´ªàµ&comma; പയ്യന്നൂർ താലൂക്കുകളിലായി രണ്ട് വീടുകൾ ഭാഗികമായി തകർന്നു&period; പഴയങ്ങാടിയിൽ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീഷണിയിലാണ്&period; മലയോര മേഖലയിലേക്ക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്ടർ ഉത്തരവിറക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം പൊന്നാനി തീരത്തു മുപ്പതോളം വീടുകളിൽ കടൽക്ഷോഭത്തിൽ വെള്ളം കയറി&period; വെളിയങ്കോട്&comma; പാലപ്പെട്ടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്&period; കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി&period; ചങ്ങരംകുളം ഹൈവേ ജംക്ഷനിൽ മരം കടപുഴകി വീണു&period; കാൽനടയാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് കാരണം വലിയ അപകടം ഒഴിവായി&period; ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി&period; ഒതുക്കുങ്ങൽ മറ്റത്തൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു&period; കാരാട്ടിൽ മുഹമ്മദ് ശരീഫിന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്&period; വീടിന്റെ ഓടുകൾ തകർന്നു&period; ആർക്കും പരിക്കില്ല&period; നിലമ്പൂരിൽ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ദേശീയ ദുരന്ത നിവാരണ സംഘം സന്ദർശനം നടത്തി&period; എൻഡിആർഎഫിന്റെ ഇരുപത് പേരടങ്ങിയ സംഘമാണ്‌ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടുണ്ട്&period; പല്ലാറോഡ് കുമാരൻ മണിയുടെ ഭാര്യ തങ്കമണിയാണ് മരിച്ചത്&period; ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം&period; പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു&period; തങ്കമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു&period; അപകടത്തിൽ വൈദ്യുതി നിലച്ചത് മൂലം വൻ ദുരന്തം ഒഴിവായി&period;നാല് പേരാണ് ഈ സമയം പാടത്ത് കള വലിക്കാനുണ്ടായിരുന്നത്&period; കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് നിസാരമായ പരുക്കേറ്റു&period; ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കനത്ത മഴയില്‍ &nbsp&semi;അടിമാലി വാളറയില്‍ വീടിന്‍റെ &nbsp&semi;സരക്ഷണഭിത്തി ഇടിഞ്ഞു&period; &nbsp&semi;പൊടിപാറ പുത്തന്‍പുരക്കല്‍ മാത്യുവിന്‍റെ വീടിന്‍റെ സരക്ഷണഭിത്തിയാണ് ഇടിഞ്ഞത്&period; &nbsp&semi;ഇന്ന് ഉച്ചയോടെയാണ് സംഭവം&period; ഇതോടെ &nbsp&semi;വീട് അപകടാവസ്ഥയിലായി&period; കൂടുതല്‍ മഴ പെയ്താല്‍ മാത്യുവിനെയും കുടുംബത്തെയും പ്രദേശത്തു നിന്ന് മാറ്റാനാണ് റവന്യു ഉദ്യോഗസ്ഥരുടെ തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂവാറ്റുപുഴ കോടതി വളപ്പില്‍ പാർക്ക് ചെയ്ത കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു&period; 12 മണിയോട് കൂടിയാണ് അപകടമുണ്ടായത്&period; സമീപത്തെ വലിയ മൺതിട്ടയിൽ നിന്നും പാറക്കല്ലുകൾ ഉൾപ്പെടെ കാറിൻറെ മുൻഭാഗത്ത് പതിച്ചു&period; കാറിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി&period; മണ്ണ് ഇടിഞ്ഞു വീണതിനെ തുടർന്ന് കാറിൻറെ മുൻഭാഗത്തെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട്&period; &nbsp&semi;കോലഞ്ചേരി സ്വദേശി ബിജു കെ ജോർജിന്റെ വാഹനമാണ് തകർന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

8 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

9 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

9 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

9 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

12 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

12 hours ago