EDAPPALLocal news

കനത്ത മഴയില്‍ പലയിടത്തും കിണര്‍ ഇടിയുന്നു

ചങ്ങരംകുളം മുള്ളംകുന്നില്‍ ഒരു നിമിഷം കൊണ്ട് രൂപം കൊണ്ടത് പുതിയ കിണര്‍

ചങ്ങരംകുളം:കനത്ത മഴയില്‍ പലയിടത്തും കിണര്‍ ഇടിഞ്ഞ് താഴുന്നത് പതിവാണെങ്കിലും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുള്ളംകുന്നില്‍ ഒരു നിമിഷം കൊണ്ട് രൂപം കൊണ്ട പുതിയ കിണര്‍ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് വീട്ടുകാരും നാട്ടുകാരും.കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട് സ്വദേശിയായ ബാലന്‍ എന്ന വ്യക്തി മുള്ളംകുന്ന് ഭാഗത്ത് പുതുതായി പണിത് കൊണ്ടിരിക്കുന്ന വീടിന്റെ കിണറിനോട് ചേര്‍ന്നാണ് ഒരു നിമിശം കൊണ്ട് പുതിയ കിണര്‍ രൂപം കൊണ്ടത്.10 അടിയോളം താഴ്ചയില്‍ ഒരു കിണറിനോളം വട്ടത്തിലാണ് കിണര്‍ ഉണ്ടായത്.സമീപവാസിയായ യുവാക്കള്‍ വലിയ ശബ്ദം കേട്ട് വീടിന് പുറകില്‍ ചെന്ന് നോക്കിയപ്പോഴാണ് അപ്രതീക്ഷിതമായി കിണര്‍ രൂപം കൊണ്ടത് കാണുന്നത്.

കനത്ത മഴയില്‍ പ്രദേശത്ത് പല കിണറുകളും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ടെങ്കിലും ഒരു പുതിയ കിണര്‍ രൂപപ്പെടുന്ന പ്രതിഭാസം ആദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button