Ayilakkad
കനത്ത കാറ്റും മഴയും നടുവട്ടം ഐലക്കാട് റോഡില്‍ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു

എടപ്പാള്‍:കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും കനത്ത നാശം. നടുവട്ടം ഐലക്കാട് റോഡില്‍ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു വലിയ ദുരന്തം ഒഴിവായി.മരം വീണതോടെ മണിക്കൂറുകളോളം റോഡില്‍ ഗതാഗതം മുടങ്ങി.പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകരാറിലായി.റോഡരികിലെ വെയിറ്റിങ് ഷെഡ് പൂര്‍ണ്ണമായും തകര്‍ന്നു.സമീപത്തെ വീടിനും ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചു













