Local newsPONNANI
കനത്തമഴ, ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾക്കുള്ള തിരച്ചിൽ ദുർഘടമാകുന്നു
പൊന്നാനി: കനത്തമഴമൂലം ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിനു സമീപത്തു നിന്ന് ഒഴുക്കിൽപ്പെട്ടവർക്കുള്ള തിരച്ചിൽ ദുർഘടമാകുന്നു.
ഇന്ന് രാവിലെ മീൻ പിടിക്കുന്നതിനിടയിൽ ആണ് വളാഞ്ചേരി സ്വദേശികളായ രണ്ടുപേർ ഒഴുക്കിൽ പെട്ടത്. കാട്ടിപ്പരുത്തി സ്വദേശികളായ സാഗർ, അബ്ബാസ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ സാബിർ സ്വയം രക്ഷപ്പെടുകയായിരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയെങ്കിലും മഴ കനത്ത സാഹചര്യത്തിൽ ഒഴുക്ക് കൂടുതലുള്ളത് തിരച്ചിലിനെ സാരമായി ബാധിച്ചിരിക്കുകയാണ്.