CHANGARAMKULAM
കഥയും പ്രസംഗവും കാരുണ്യവും സമന്വയിച്ച് വിദ്യാർത്ഥികൾക് നവ്യാനുഭവമായി കഥാപ്രസംഗം
എരമംഗലം: എരമംഗലം സി.എം.എം. യു.പി. സ്കൂളിലാണ് അവശ കലാകാരൻ കൂടിയായ പ്രശസ്ത കാഥികൻ കോട്ടയം പ്രേംകുമാർ കഥാപ്രസംഗം അവതരിപ്പിച്ചത്. ഒരു കാലഘട്ടത്തിൽ പ്രധാന കലാരൂപമായിരുന്ന കഥാപ്രസംഗം വിദ്യാർത്ഥികൾക്കായി തനതായ രൂപത്തിൽ അവതരിപ്പിച്ച് കൈയടി വാങ്ങുകയായിരുന്നു കാഥികൻ. കഥാപ്രസംഗം ഇരുകൈ നീട്ടി സ്വീകരിച്ചു വിദ്യാർത്ഥികളും. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റ്ർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് പ്രഗിലേഷ് അധ്യക്ഷനായി. ഹേമന്ദ് മാസ്റ്റർ നന്ദി അറിയിച്ചു.