CHANGARAMKULAM
കഥയരങ്ങും കഥാ ചർച്ചയും സംഘടിപ്പിച്ചു.

ചങ്ങരംകുളം: സാംസ്കാരിക സമിതി ഗ്രന്ഥശാല പുസ്തകമായി ജിൻഷ ഗംഗ രചിച്ച ‘ഒട ‘എന്ന കഥാ സമാഹാരം ചർച്ച ചെയ്തു.അതോടനുബന്ധിച്ച് കഥയരങ്ങും നടന്നു. വാദ്യ കലാകാരിയും സാംസ്കാരിക പ്രവർത്തകയുമായ എ എസ് അജിത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.എ.വത്സല ടീച്ചർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻസോമൻ ചെമ്പ്രേത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ.വി. ഇസ്ഹാഖ്,എ പി ശ്രീധരൻമാസ്റ്റർ, പി പി അഖിൽ, എം വി രവീന്ദ്രൻ, രാജൻ ആലങ്കോട് ,നസീർ ഒതളൂർ, എ.എം. ഫാറൂഖ്, സി എം അഭിലാഷ് സൺറൈസ് ചന്ദ്രൻ ,ലൈബ്രേറിയൻ വിപി നസീർ സംസാരിച്ചു.













